നെടുമങ്ങാട് :കരകുളം കൈലാസപുരം ശ്രീമഹാദേവർ ക്ഷേത്രത്തിൽ മഹാശിവരാത്രി മഹോത്സവം ഇന്നും നാളെയും നടക്കും.ഇന്ന് രാവിലെ 6ന് മഹാഗണപതി ഹോമം,7ന് വിശേഷാൽധാര,വൈകിട്ട് 5ന് സമൂഹപൊങ്കാല, 5.30ന് സമൂഹ ഐശ്വര്യപൂജ,6 ന് ആത്മീയപ്രഭാഷണം,8ന് ഭഗവതിസേവ.നാളെ രാവിലെ 6ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം,6.44ന് അഹോരാത്ര നാമജപാരംഭം,9ന് കലശപൂജയും കലശാഭിഷേകവും,12.30ന് അന്നദാനം,7.30ന് യാമപൂജകൾ ആരംഭം,12.30ന് അഷ്ടാഭിഷേകം,വിശേഷാൽ ധാര.