നെയ്യാറ്റിൻകര: കുളത്തൂർ ഫണമുകൾ ശ്രീ ഭദ്രകാളി ദേവീക്ഷേത്രത്തിലെ തൂക്ക മഹോത്സവം ഇന്ന് തുടങ്ങി 29ന് സമാപിക്കും. ഇന്ന് മുതൽ എല്ലാദിവസവും പതിവ് പൂജകൾക്ക് പുറമെ ഉച്ചയ്ക്ക് 12.30ന് സമൂഹസദ്യ, രാത്രി 9ന് പൂജ എഴുന്നള്ളിപ്പ് എന്നിവ ഉണ്ടാകും. ഇന്ന് രാവിലെ 8.30ന് കൊടിമരം മുറിക്കൽ, 10ന് നേർച്ചപൊങ്കാല, വൈകിട്ട് 7.35ന് കൊടിയേറ്റ്, 21ന് വൈകിട്ട് 6.30ന് സഹസ്രദീപ സമർപ്പണം, 7ന് നൃത്തവിസ്മയം, 22ന് വൈകിട്ട് 7ന് ഭജന, 10.30ന് നാടൻപാട്ട്, 23ന് രാവിലെ 11 മുതൽ നേർച്ചതൂക്ക രജിസ്ട്രേഷൻ, രാത്രി 10ന് നുയമ്പ് നിറുത്തൽ, 24ന് രാത്രി 7ന് നാമജപഘോഷ ജപലയം, 10.30ന് നാടകം. 25ന് വൈകിട്ട് 3ന് രാഹൂർപൂജ, 4.30ന് ഭജന, രാത്രി ഭജനാമൃതം, 7ന് നൃത്തസന്ധ്യ, 26ന് വൈകിട്ട് 7ന് ഭക്തിഗാനാമൃതം, 27ന് വൈകിട്ട് 7ന് ശാസ്ത്രീയ നൃത്തം, 10ന് നാടകം, 28ന് വൈകിട്ട് 6ന് വണ്ടിയോട്ടം, 7ന് ഭജന, 29ന് രാവിലെ 6ന് കുത്തിയോട്ടം, 7.20ന് വടക്കേവീട്ടിൽ എഴുന്നള്ളിപ്പ്, 10.30ന് തിരിച്ചെഴുന്നള്ളിപ്പ്, 11ന് നമസ്കാരം, 12.45ന് നേർച്ചതൂക്കം, രാത്രി 8ന് ഭജനാമൃതം, 10.30ന് ഗാനമേള, തുടർന്ന് ഗുരുസി, എഴുന്നെള്ളിപ്പ്, തൃക്കൊടിയിറക്ക് എന്നിവ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.