feb19e

ആറ്റിങ്ങൽ: വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ആട്ടോ മോഷ്ടിച്ച പ്രതിയെ ആറ്റിങ്ങൽ പൊലീസ് പിടികൂടി. മേലാറ്റിങ്ങൽ ഗുരുനാഗപ്പൻകാവിന് സമീപം കാട്ടിൽ പുത്തൻ വീട്ടിൽ പക്രു എന്നു വിളിക്കുന്ന ബിനു (33)​ ആണ് അറസ്റ്റിലായത്. പൂവൻപാറ കൈതവന വീട്ടിൽ സാജന്റെ വീട്ടിൽ പാർക്കു ചെയ്തിരുന്ന ആട്ടോ മോഷണം പോയ പരാതിയിൽ അന്വേഷണം നടത്തവേയാണ് ഇയാൾ പിടിയിലായത്. ആറ്റിങ്ങൽ കോടതി റിമാൻഡ് ചെയ്തു.