വർക്കല: മേൽവെട്ടൂർ ജെംനോ മോഡൽ സ്‌കൂളിനോട് ചേർന്ന് സെക്യൂരിട്ടി ജീവനക്കാർ ഉപയോഗിക്കുന്ന കെട്ടിടത്തിൽ ബുധനാഴ്ച രാവിലെ തീപിടിച്ചു. പഴയ ഓടുമേഞ്ഞ കെട്ടിടത്തിന്റെ മേൽക്കൂര ഭാഗികമായി കത്തിനശിച്ചു. വർക്കലയിൽ നിന്നും അഗ്നിരക്ഷാസേനയെത്തിയാണ് തീഅണച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് സംശയിക്കുന്നു. 30000 രൂപയുടെ നാശനഷ്ടം സംഭവിച്ചെന്നാണ് വിവരം.