കഠിനംകുളം : വടക്കേവിള പാടിയ്ക്കവിളാകം ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സവം 21ന് കൊടിയേറി 29ന് ആറാട്ടോടുകൂടി സമാപിക്കും. 21ന് രാവിലെ 7ന് ദേവി ഭാഗവത ഗീതാഞ്ജലി, ഒന്നാം ഉത്സവം മുതൽ 9-ാം ഉത്സവംവരെ ഉച്ചയ്ക്ക് അന്നദാനം. വൈകിട്ട് 6ന് കഠിനംകുളം മഹാദേവ ക്ഷേത്രത്തിൽ നിന്നും ഭരണിക്കാട് ക്ഷേത്രത്തിലേക്ക് പുണ്യാഹതീർത്ഥാടനം. രാത്രി 8ന് തൃക്കൊടിയേറ്റ്. തുടർന്ന് കാപ്പുകെട്ടി കുടിയിരുത്തി, തോറ്റംപാട്ട്, 22ന് രാവിലെ ഗണപതിഹോമം, മഹാമൃത്യുഞ്ജയഹോമം. 23ന് രാവിലെ 9ന് നവകം, പഞ്ചഗവ്യം. രാത്രി ദേവിക്ക് മാലപ്പുറം തോറ്റംപാട്ട്. 24ന് വൈകിട്ട് പറയ്ക്കെഴുന്നള്ളത്ത്. 25ന് രാത്രി കൊന്നുതോറ്റംപാട്ട്. 26ന് വൈകിട്ട 4.30ന് പൊങ്കാല. രാത്രി 10ന് ചിരിക്കളം. 27ന് രാവിലെ ഉത്സവബലി ആരംഭം. രാത്രി 8ന് സർപ്പബലി. 9.30ന് വെള്ളപ്പുറം. 28ന് വൈകിട്ട് 3.30ന തൂക്കച്ചമയം, തുടർന്ന് എഴുന്നള്ളിപ്പ്. 4ന് താലപ്പൊലി, വില്ലിൻമേൽ തൂക്കം, 10ന് പള്ളിവേട്ട. 29ന് വൈകിട്ട് തിരു. ആറാട്ട്, രാത്രി 9ന് ഗാനമേള. 10ന് ഗുരുസിയോടുകൂടി സമാപനം.