മലയിൻകീഴ് : കിണറ്റിൽ വീണ പാചക ഗ്യാസ് സിലിണ്ടർ എടുക്കാനിറങ്ങിയ തൊഴിലാളി മരിച്ചു.മലയം കോണറത്തലയ്ക്കൽ വീട്ടിൽ ശ്രീകണ്ഠ(52)നാണ് മരിച്ചത്.ഇന്നലെ ഉച്ചയ്ക്ക് 1.30 മണിയോടെയാണ് സംഭവം.ശ്രീകണ്ഠന്റെ വീടിന് സമീപത്തുള്ള മാനസിക രോഗിയായ ജലജൻ ,തന്റെ വീട്ടിലെ കിണറ്റിൽ ഗ്യാസ് സിലിണ്ടർ എടുത്തിട്ടു.സിലിണ്ടർ എടുക്കാൻ ജലജൻ ഇറങ്ങാൻ തുടങ്ങിയപ്പോൾ മാതാവ് തടസപ്പെടുത്തി.അപ്പോൾ അതുവഴി പോവുകയായിരുന്ന ശ്രീകണ്ഠനെ ബന്ധുവായ ജലജന്റെ മാതാവ് സരോജിനി വിളിച്ച് 500 രൂപ തരാം സിലിണ്ടർ എടുത്ത് നൽകണമെന്ന് ആവശ്യപ്പെട്ടു. കിണറ്റിലിറങ്ങി ശ്രീകണ്ഠൻ സിലിണ്ടർ കയറിൽ കെട്ടി കരയ്ക്ക് എത്തിച്ചെങ്കിലും ശ്രീകണ്ഠൻ വെള്ളത്തിലേക്ക് താഴ്ന്നു പോവുകയായിരുന്നു. ഫയർഫോഴ്സും ഏറെ ശ്രമിച്ച് ശ്രീകണ്ഠനെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു.അവിവാഹിതനാണ്.
(ഫോട്ടോ അടിക്കുറിപ്പ്...മരിച്ച ശ്രീകണ്ഠൻ(52)