നെയ്യാറ്റിൻകര : നെയ്യാറ്റിൻകര രൂപതയുടെ സാമൂഹ്യ സംഘടനയായ നിഡ്സിന്റെ വാർഷികം നാളെയും ശനിയാഴ്ചയുമായി തളിര്‍ 2020 എന്നപേരിൽ നടക്കും. വാർഷികത്തിന്റെ ഭാഗമായി നഴ്സറി സ്കൂൾകലോത്സവം, പ്രദർശന വിപണപമേള, മെഡിക്കൽ ക്യാമ്പുകൾ, കേശദാനം, അവാർഡ്ദാനം എന്നിവ നടക്കും. നാളെ രാവിലെ 10 ന് വാർഷികത്തിന്റെ ഉദ്ഘാടന സമ്മേളനവും വിപണണനമേളയുടെ ഉദ്ഘാടനവും എം. വിൻസെന്റ് എം.എൽ.എ നിർവഹിക്കും. രൂപത വികാരി ജനറൽ മോൺ.ജി ക്രിസ്തുദാസ് അദ്ധ്യക്ഷത വഹിക്കും. കാൻസർ രോഗികൾക്കായി 100 സ്ത്രീകളുടെ കേശദാനം സോഷ്യൽ വെൽഫയർ ബോർഡ് അംഗം സൂസന്‍ കോഡി നിർവഹിക്കും. ഡയറക്ടർ ഫാ. രാഹുൽ ബി ആന്റൊ, ശാലിനി, അശ്വിന്‍ തിടങ്ങിയവര്‍ പ്രസംഗിക്കും. ശനിയാഴ്ച രാവിലെ 9 മുതല്‍ നടക്കുന്ന ആയുർവേദ സിദ്ധ മെഡിക്കൽ ക്യാമ്പ് മോൺ. ഡി.സെൽവരാജൻ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 2.30 മുതൽ നടക്കുന്ന പൊതു സമ്മേളനം ശശിതരൂർ എം.പി ഉദ്ഘാടനം ചെയ്യും. നെയ്യാറ്റിൻകര രൂപത മെത്രാൻ ഡോ. വിൻസെന്റ് സാമുവൽ അദ്ധ്യക്ഷത വഹിക്കും. കെ. ആൻസലൻ എം.എൽ.എ, കെ.എസ്. ശബരീനാഥൻ എം.എൽ.എ സംസ്ഥാന സോഷ്യൽ സർവീസ് ഫോറം ഡയറക്ടർ ജോർജ് വെട്ടികാട്ടിൽ, നഗരസഭാദ്ധ്യക്ഷ ഡബ്ല്യൂ ആർ.ഹീബ, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. സലൂജ, ബ്ലോക്ക് പഞ്ചായത്തഗം ജോസ്ലാൽ. എ.ആർ ഷാജി ജേക്കബ് തോമസ്, ജയാറാണി, ജയരാജ് തുടങ്ങിയവർ പങ്കെടുക്കും.