തിരുവനന്തപുരം: ഖത്തറിൽ നടന്ന ഇൻവിറ്റേഷൻ മീറ്റിൽ വ്യക്തിഗത ചാമ്പ്യൻ പട്ടം നേടിയ പൊലീസ് താരം അശ്വിൻ.കെ.പി യെ സംസ്ഥാന പപൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അനുമോദിച്ചു. എസ്.എ.പി യിൽ റിക്റൂട്ട് ഹവീൽദാർ ആയ അശ്വിൻ 100 മീറ്റർ, 200 മീറ്റർ ഓട്ട മത്സരങ്ങളിൽ സ്വർണ്ണം നേടിയാണ് ഈ മീറ്റിൽ വ്യക്തിഗത ചാമ്പ്യനായത്. പൊലീസിന്റെ ഉപഹാരം സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അദ്ദേഹത്തിന് സമ്മാനിച്ചു.