കടയ്ക്കാവൂർ: കടയ്ക്കാവൂർ കൊച്ചുതിട്ട ശ്രീഭദ്രാദേവി ക്ഷേത്രത്തിലെ കുംഭ അശ്വതി മഹോത്സവം 22ന് തുടങ്ങി 28ന് അവസാനിക്കും. 22ന് രാവിലെ 5.30ന് മഹാഗണപതി ഹോമം, 10.45ന് നാഗരൂട്ട്, വൈകിട്ട് ഭഗവതി സേവ, ദീപാരാധനയും പുഷ്പാഭിഷേകവം, രാത്രി 7.50ന് ദേവീക്ക് കാപ്പുകെട്ടി കുടിയിരുത്തി തോറ്റൻപാട്ട് ആരംഭിക്കും.

27ന് വൈകിട്ട് 4ന് കൊച്ചുതിട്ട അമ്മമാർക്ക് പൊങ്കാല, യക്ഷിഅമ്മയ്ക്ക് പൂപ്പട, ദീപാരാധന, പുഷ്പാഭിഷേകം. 28ന് ഉച്ചയ്ക്ക് 2.30ന് ഘോഷയാത്ര, ദീപാരാധന, പുഷ്പാഭിഷേകം. 11ന് കൊടുതി. ഗുരുസി തർപ്പണത്തോടെ ഉത്സവ നട അടയ്ക്കൽ. എല്ലാദിവസവും പതിവ് പൂജകൾക്ക് പുറമേ ഉച്ചയ്ക്ക് 11.30ന് സമൂഹസദ്യ ഉണ്ടായിരിക്കും.