കാട്ടാക്കട: കുരുതംകോട് ദേവീക്ഷേത്രത്തിലെ കുംഭഭരണി പൊങ്കാല ഉത്സവം ഇന്ന് തുടങ്ങും.29നാണ് പൊങ്കാല. 20ന് രാവിലെ 8.45-ന് പച്ചപ്പന്തൽ കാൽനാട്ടുകർമ്മം, 9.30ന് കൊടിമര ഘോഷയാത്ര,വൈകിട്ട് 3.30ന് കൊടിയേറ്റ്. 5ന് കാപ്പുകെട്ട്. 21ന് രാത്രി 7.15ന് കളംകാവൽ, 8.30ന് ഡാൻസ് നൈറ്റ്. 22ന് വൈകീട്ട് 6.40ന് പുഷ്പാഭിഷേകം.23ന് രാത്രി 7.15ന് കളംകാവൽ, 24ന് രാവിലെ 9-ന് മഹാനിവേദ്യം, 12-ന് തൃക്കല്ല്യാണസദ്യ, 4.30ന് തൃക്കല്ല്യാണഹാരഘോഷയാത്ര, 6ന് സായാഹ്നഭക്ഷണം, രാത്രി 9.30-ന് കോമഡി ഫെസ്റ്റിവൽ. 25-ന് രാത്രി 7.25-ന് കളംകാവൽ, 9ന് വിൽകലാമേള, 26ന് ഭദ്രകാളിപ്പാട്ടിൽ കൊന്നുതോറ്റുപാട്ട്. 27ന് വൈകുന്നേരം 4.30ന് ഐശ്വര്യപുജ, രാത്രി 7.15ന് കളംകാവൽ, 9ന് ബാലെ. 28ന് വൈകുന്നേരം 6ന് സായാഹ്നഭക്ഷണം, രാത്രി 9ന് സർഗ്ഗകേളി. 29ന് രാവിലെ 9.10ന് പൊങ്കാല, 11.10ന് പൊങ്കാല നിവേദ്യം,വൈകുന്നേരം 3.30ന് ഓട്ടച്ചമയ ഘോഷയാത്ര നാഞ്ചല്ലൂർ ഭഗവതിക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് ആമച്ചൽ, തലക്കോണം, മൂന്നാറ്റുമുക്ക് വഴി ക്ഷേത്രത്തിലെത്തും. രാത്രി 7ന് കുത്തിയോട്ടം, 11.30ന് ഗുരുസി, ആറാട്ട്. ഉത്സവദിവസങ്ങളിൽ രാവിലെ 5.30-ന് ഗണപതിഹോമവും ഉച്ചയ്ക്ക് 12.30ന് അന്നദാനവും രാത്രി 12.30ന് വിളക്കെഴുന്നള്ളിപ്പും ഉണ്ടായിരിക്കും. ക്ഷേത്രച്ചടങ്ങുകൾക്ക് തന്ത്രി അക്കിത്തമംഗലത്തുമഠം ആർ.ചന്ദ്രമോഹനര്, മേൽശാന്തി ആശാരൂർ എൻ.എസ്.ഗോപകുമാർ പോറ്റി എന്നിവർ കാർമ്മികത്വം വഹിക്കും.