കിളിമാനൂർ:കിളിമാനൂർ പാപ്പാലയിൽ വീട്ടിൽക്കയറി യുവതിയെ അപമാനിക്കാൻ ശ്രമിക്കുകയും ഉപദ്രവിക്കുകയും ചെയ്ത യുവാവിനെ കിളിമാനൂർ പൊലീസ് പിടികൂടി. വണ്ടന്നൂർ ഇടക്കുന്ന് പ്ലാവിള പുത്തൻവീട്ടിൽ വിജിൽ (24) ആണ് പിടിയിലായത്. കിളിമാനൂരിന് സമീപം പാപ്പാല പുളിമ്പള്ളിക്കോണത്തുള്ള വീട്ടിൽ രാത്രി പത്തുമണിയോടെ അതിക്രമിച്ച് കടക്കുകയും യുവതിയെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കിളിമാനൂർ സി. ഐ കെ .ബി മനോജ് കുമാർ എസ്. ഐ മാരായ പ്രൈജു, അബ്ദുൾ സലാം എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റുചെയ്തു.