മിലാൻ : ഇറ്റാലിയൻ ഫുട്ബാൾ ക്ളബ് യുവന്റ്സിൽ നിന്ന് ജർമ്മൻ ഇന്റർനാഷണൽ എംറെ കാൻ ജർമ്മൻ ക്ളബ് ബൊറൂഷ്യ ഡോർട്ട് മുണ്ടിലേക്ക് പൂർണമായി കൂടുമാറി. കഴിഞ്ഞ മാസം ലോൺ വ്യവസ്ഥയിൽ താരത്തെ കൈമാറയിരുന്ന യുവന്റ്സ് ഇപ്പോൾ പൂർണമായി വിടുതൽ നൽകി. എംറെ കാൻ ബൊറൂഷ്യയുമായി നാലു വർഷത്തെ കരാറിൽ ഒപ്പിടുകയും ചെയ്തു.
ബംഗളൂരുവിന് തോൽവി
മാലി : എ.എഫ്.സി കപ്പ് ക്വാളിഫിക്കേഷൻ റൗണ്ടിലെ പ്ളേ ഒഫ് മത്സരത്തിൽ ഇന്ത്യൻ ക്ളബ് ബംഗളൂരു എഫ്.സിക്ക് തോൽവി. സൂപ്പർ താരം സുനിൽ ഛെത്രയെ കൂടാതെ ഇറങ്ങിയ ബംഗളൂരുവിനെ ആദ്യ പാദത്തിൽ 2-1 ന് മാലി ക്ളബ് മാസിയ എസ് ആൻഡ് ആർസി കീഴടക്കുകയായിരുന്നു. രണ്ടാം പാദം അടുത്തയാഴ്ച ബംഗളൂരുവിൽ നടക്കും.
കൊറോണ : ചൈന പിൻമാറി
ബെയ്ജിംഗ് : റൊമേനിയയിൽ നടക്കേണ്ടിയിരുന്ന ഡേവിസ് കപ്പ് ടെന്നിസ് മത്സരത്തിൽ നിന്ന് കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ചൈനീസ് ദേശീയ ടീം പിൻമാറി. അടുത്ത മാസമാദ്യമാണ് മത്സരം നിശ്ചയിച്ചിരുന്നത്.