തിരുവനന്തപുരം:ജീവകാരുണ്യ സംഘടനയായ ടീം വിഴിഞ്ഞം സൊസൈറ്റി പ്രവർത്തനവും വിഴിഞ്ഞം ബീച്ച് റോഡിലെ പുതിയ ഒാഫീസ് മന്ദിരവും വിഴിഞ്ഞം പൊലീസ് സർക്കിൾ ഇൻസ്പെക്ടർ പ്രവീൺ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് കുന്നിൽ സഫറുള്ള അദ്ധ്യക്ഷത വഹിച്ചു.എൻ.നൗഷാദ് സ്വാഗതം പറഞ്ഞദ.എൻ.എ. സമദ് റിപ്പോർട്ട് അവതരിപ്പിച്ചു.ഒ.എസ്.ഷാജഹാൻ,എം.എൻ.സാദിഖ്,ജിസ്തി ഷൗക്കത്ത്,സുധീർ,എം. സഫറുള്ളഖാൻ,മൊണ്ടിവിള ഷൗക്കത്ത്,ഉദയ ബഹദൂർഷ,വിഴിഞ്ഞം നഹാസ് തുടങ്ങിയവർ സംസാരിച്ചു.