വെഞ്ഞാറമൂട്: പരീക്ഷണങ്ങൾ നടത്തിയും മുതിർന്നവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയും കുട്ടികളുടെ മികവുകൾ മാറ്റുരയ്ക്കുന്നതായി പിരപ്പൻകോട് ഗവ. എൽ.പി സ്കൂളിന്റെ പഠനോത്സവം. മാണിക്കൽ പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ എസ്. ലേഖകുമാരി പഠനോത്സവം ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ എസ്. ഗിരീഷ് അദ്ധ്യക്ഷനായി. സി.എസ്.ഐ.ആർ പരീക്ഷയിൽ റാങ്ക് നേടിയ പൂർവ വിദ്യാർത്ഥി അശ്വിനി തമ്പിയെ യോഗത്തിൽ അനുമോദിച്ചു. സ്കൂൾ വികസന സമിതി ചെയർമാൻ ആർ. അനിൽ, ബി.ആർ.സി കോ ഓർഡിനേറ്റർമാരായ സുനിൽകുമാർ, ശശികുമാർ, പി.ടി.എ പ്രസിഡന്റ് ജി. സുനിൽകുമാർ, പി.ടി.എ പ്രസിഡന്റ് വൈ. രാജി തുടങ്ങിയവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് സി.ഐ. സുഷമകുമാരി സ്വാഗതവും സീനിയർ അസിസ്റ്റന്റ് ടി. ലീന നന്ദിയും പറഞ്ഞു.