police

കൊല്ലം: കാക്കിക്കുള്ളിലെ പ്രണയം പൂത്തുലഞ്ഞതോടെ വിവാഹിതനായ കാമുകനൊപ്പം കമ്മിഷണർ ഓഫീസിലെ ജീവനക്കാരി ഒളിച്ചോടി. എ.ആർ ക്യാമ്പിലെ പൊലീസുകാരനായ കൊടുവിള സ്വദേശി 32 കാരനൊപ്പമാണ് കമ്മിഷണ‌ർ ഓഫീസിലെ എൽ.ഡി ക്ളാർക്കായ 24 കാരി ഒളിച്ചോടിയത്. ഒരാഴ്ച മുൻപ് ഒളിച്ചോടിയ ഇരുവരെയും കുണ്ടറ പൊലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്നാട്, കൊച്ചി തുടങ്ങി വിവിധ ഭാഗങ്ങളിൽ താമസിച്ച ഇവർ, കുണ്ടറ പൊലീസിന്റെ നിർദ്ദേശ പ്രകാരം കഴിഞ്ഞ ദിവസം സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു.

കമ്മിഷണർ ഓഫീസിൽ ഇലക്ഷൻ വിഭാഗത്തിലെ പൊലീസുകാരനായിരുന്നു കാമുകൻ. ഇയാൾക്ക് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. രണ്ട് വർഷം മുൻപ് തുടങ്ങിയ പ്രണയത്തിനിടെ പൊലീസുകാരനെ എ.ആർ ക്യാമ്പിലേക്ക് മാറ്റി. അവിവാഹിതയായ യുവതി ഒന്നിച്ചുള്ള ജീവിതം സ്വപ്നംകണ്ടാണ് പൊലീസുകാരനൊപ്പം ഒളിച്ചോടിയത്. ബന്ധുക്കൾ കുണ്ടറ പൊലീസിൽ പരാതി നൽകിയതോടെ മിസിംഗ് കേസെടുത്തിരുന്നു. കോടതിയിൽ ഹാജരാക്കിയശേഷം പൊലീസുകാരനെ ഭാര്യയ്ക്കൊപ്പവും യുവതിയെ വീട്ടുകാർക്കൊപ്പവും വിട്ടയച്ചു.