കാട്ടാക്കട:കാട്ടാക്കട ഗ്രാമ പഞ്ചായത്തിലെ കസ്തൂർബാ ഗ്രന്ഥശാലയുടെ സപ്തതി ആഘഷവും പുസ്തക പ്രകാശനവും 22ന് വൈകിട്ട് 3ന് കുളത്തുമ്മൽ ഗവ.എൽ.പി സ്കൂളിൽ നടക്കും.ഐ.ബി.സതീഷ്.എം.എ.എയുടെ അദ്ധ്യക്ഷതയിൽ മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ ഉദ്ഘാടനം ചെയ്യും.ഗ്രന്ഥശാലാ വൈസ് പ്രസിഡന്റും പുസ്തക രചയിതാവുമായ കമലാലയം കൃഷ്ണൻ നായർ പുസ്തക വിവരണം നടത്തും.വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്.അജിതകുമാരി,ജില്ലാ പഞ്ചായത്തംഗങ്ങളായ അൻസജിതാറസൽ,വി.ആർ.രമാകുമാരി,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.അജിത,ബ്ലോക്ക് പഞ്ചായത്തംഗം ജി.സ്റ്റീഫൻ,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ശരത്ചനാദ്രൻ നായർ,ബ്ലോക്ക്-ഗ്രാമ പഞ്ചായത്തംഗങ്ങൾ,ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ജി.ഹരികുമാർ,ലൈബ്രേറിയൻ ജി.സുനിൽകുമാർ എന്നിവർ സംസാരിക്കും.