കാട്ടാക്കട:റവന്യൂവകുപ്പ് ജീവനക്കാരോടുള്ള നീതി നിഷേധത്തിനെതിരെ കാട്ടാക്കട താലൂക്ക് ഓഫീസിന് മുന്നിൽ എൻ.ജി.ഒ അസോസിയേഷൻ പ്രവർത്തകർ കരിദിനം ആചരിച്ചു.സൗത്ത് ജില്ലാ പ്രസിഡന്റ് ഇ.എൽ.സനൽരാജ് ഉദ്ഘാടനം ചെയ്തു.ബ്രാഞ്ച് പ്രസിഡന്റ് ജി.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.എസ്.പ്രസന്നകുമാർ,മാഹീൻകുട്ടി,ബൈജുകുമാർ,വിശ്വകുമാർ,വി.പി.വിനോദ്,അനിൽകുമാർ,എസ്.ശ്രീജിത്ത്,സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.