ഹോളിവുഡിനെ പിടിച്ചുകുലുക്കി വീണ്ടും ലൈംഗികാരോപണം. നിരവധി ലൈംഗികാരോപണങ്ങൾ നേരിട്ട വിവാദ നിർമ്മാതാവ് ഹാർവി വീൻസ്റ്റനെതിരെ ഹോളിവുഡ് നടി ജെസിക്കാ മെൻ ആണ് പുതിയ ആരോപണവുമായി രംഗത്തെത്തിയത്. ആദ്യമൊക്കെ മസാജ് ചെയ്യാൻ മാത്രമായിരുന്നു ആവശ്യപ്പെട്ടത്.
പിന്നീട് സിനിമയിൽ വേഷം തരാമെന്ന പേരിൽ പ്രകൃതിവിരുദ്ധതയ്ക്ക് നിർബന്ധിച്ചുവെന്നും ഏതാനും ആഴ്ചകൾക്ക് ശേഷം ഹോട്ടലിൽ വച്ച് ഹാർവി പീഡിപ്പിച്ചതായും ജെസിക്ക ആരോപിക്കുന്നു. മുറിയിൽ നിന്നും പുറത്തു കടക്കുന്നത് തടഞ്ഞ ഇയാൾ തന്നെ ബലമായി വിവസ്ത്രയാക്കി. തനിക്ക് അപ്പോൾ ഭയവും ദേഷ്യവും തോന്നിയെന്ന് ജെസിക്ക പറയുന്നു. ഈ സംഭവത്തിന് മുമ്പ് സ്വന്തം കരിയറിനെ കരുതി അയാളുമായി ഏതാനും തവണ ലൈംഗിക വേഴ്ചക്ക് ഇവർ സമ്മതിച്ചിരുന്നത്രെ. എന്നാൽ ഒരിക്കലും അയാളുമായി ശാരീരിക അടുപ്പം തോന്നിയിരുന്നില്ലെന്നും ജെസിക്ക പറയുന്നു.