കാട്ടാക്കട:കാട്ടാക്കട ചാരുപാറ അഭയം ചാരിറ്റബിൾ സൈസൈറ്റി വാർഷികം സി.എസ്.ഐ സഭാ മോഡറേറ്റർ ധർമ്മരാജ് റസാലം ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്തംഗം എം.ആർ.ബൈജു അദ്ധ്യക്ഷത വഹിച്ചു.വിശക്കുന്നവർക്ക് ഭക്ഷണം പദ്ധതി ഉദ്ഘാടനം എം.വിൻസന്റ് എം.എൽ.എ നിർവഹിച്ചു.മുൻ സ്പീക്കർ എൻ.ശക്തൻ കൗൺസിലിംഗ് സെന്റർ ഉദ്ഘാടനവും,പങ്കജ കസ്തൂരി എം.ഡി ഡോ.ജെ.ഹരീന്ദ്രൻ നായർ കലാകായിക പ്രതിഭകളെ ആദരിക്കലും,സി.എസ്.ഐ കാട്ടാക്കട ഡിസ്ട്രിക്ട് ചെയർമാൻ സി.ആർ വിൻസന്റ് സാധുസഹായ വിതരണവും നിർവഹിച്ചു.ജെ.എസ്.ലോറൻസ്,ഫാ.ഡോ.യാബേസ് പീറ്റർ,ഗ്രാമ പഞ്ചായത്തംഗം ടി.എസ്.ശ്രീരേഖ,അഭിലാഷ് ആൽബർട്ട്,സന്തോഷ്,കിരൺ,ഡോ.തിമോത്തി ലിയോരാജ്,എം.ആർ.ബിജു എന്നിവർ സംസാരിച്ചു.