kcvenugopal

പാറശാല: ചരിത്രത്തിലാദ്യമായി 2019 -ലെ ഭക്ഷ്യോപയോഗ കണക്കിൽ ഇന്ത്യഏറ്റവും കുറഞ്ഞ രാജ്യമായി മാറിയതോടെ ദരിദ്ര രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചതായും മോദി സർക്കാർ ഇന്ത്യയെ ഭിന്നിപ്പിച്ച് ഭരിക്കാനുള്ള ശ്രമം തുടരുന്നതായും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ . കേന്ദ്ര സംസ്ഥാന, സർക്കാരുകളുടെ ദുർഭരണം , പൗരത്വ നിയമ ഭേദഗതി നിയമം, തിരുവനന്തപുരം ജില്ലയോടുള്ള അവഗണന എന്നിവക്കെതിരെ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നെയ്യാറ്റിൻകര സനലിന്റെ നേതൃത്വത്തിൽ പാറശാല നിന്നാരംഭിച്ച ജില്ലാ പദയാത്ര - ജനകീയ പ്രക്ഷോഭ ജ്വാല ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാറശാല പോസ്റ്റ് ഓഫീസ് ജംഗ്‌ഷനിൽ നടന്ന സമ്മേളനത്തിൽ മുൻ എം.എൽ.എ എ.ടി.ജോർജ് അദ്ധ്യക്ഷത വഹിച്ചു. മുൻ കെ. പി .സി.സി പ്രസിഡന്റ്എം.എം ഹസൻ, എം.എൽ.എ മാരായ വിൻസെന്റ്, ശബരീനാഥൻ, കെ.പി.സി.സി ഭാരവാഹികളായ പാലോട് രവി, തമ്പാനൂർ രവി, ശരത്ചന്ദ്രപ്രസാദ്, മുൻ എം.പി പീതാംബരക്കുറുപ്പ്, കരകുളം കൃഷ്ണപിള്ള, മുൻ എം.എൽ.എ മാരായ മോഹൻകുമാർ, ആർ.സെൽവരാജ്, കെ.പി;സി.സി സെക്രട്ടറി ആർ.വൽസലൻ, മുൻ സഹകരണ ഓംബുഡ്സ്മാൻ മോഹൻദാസ്, ഡി,.സി.സി ഭാരവാഹികളായ മഞ്ചവിളാകം ജയകുമാർ, വി.ബാബു ക്കുട്ടൻ നായർ, കൊറ്റാമം വിനോദ്, പാറശാല സുധാകരൻ, കൊല്ലിയോട് സത്യനേശൻ, പതിയാൻവിള സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ സഞ്ചരിക്കുന്ന ജാഥ മാർച്ച് 4ന് തിരുവനന്തപുരത്ത് സമാപിക്കും.തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റിക്കു വേണ്ടി എ.ഐ.സി.സി അംഗം എൻ.പി.ജയകുമാറിന്റെ നേതൃത്വത്തിൽ കെ.സി.വേണുഗോപാലിനെ കൂറ്റൻ മാല ചാർത്തി സ്വീകരിച്ചു.