വർക്കല: പാളയംകുന്ന് ടാർഗറ്റ് സെന്ററിൽ വിദ്യാർത്ഥികളിൽ പരീക്ഷ ഭയം ദുരീകരിക്കാൻ എസ്.എൻ.ഡി.എസിന്റെ ആഭിമുഖ്യത്തിൽ കൗൺസിലിംഗ് ക്ലാസ് സംഘടിപ്പിച്ചു. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പ്രസന്നൻ വൈഷണവ് അദ്ധ്യക്ഷനായി. വർക്കല കഹാർ ക്ലാസ് ഉദ്ഘാടനം ചെയ്തു. പരീക്ഷ ഭയം കുട്ടികളിൽ ഉണ്ടാകാതിരിക്കാനുള്ള മാർഗ നിർദേശങ്ങൾ നൽകി. തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഷൻസ് പാളയംകുന്നു സ്വാഗതം പറഞ്ഞു. ഷിഫ.എസ്.സെയിഫ് കുട്ടികൾക്ക് ക്ലാസ് എടുത്തു. ജില്ലാ വൈസ് പ്രസിഡന്റ് സുരേഷ് നായർ, വത്സൻ പാളയംകുന്ന്, ജോയിൻ സെക്രട്ടറി രാജീവ്, ഷെനി(എസ്.എൻ.ടി), മുകേഷ്, നിഷ, ലിസി എന്നിവർ സംസാരിച്ചു. ബിനു കൃതജ്ഞത രേഖപ്പെടുത്തി.