കിളിമാനൂർ:കെ.എസ്.ടി.എ സ്ഥാപക നേതാവും സി.പി.എം ഏരിയ കമ്മിറ്റി അംഗവുമായിരുന്ന സി.എൻ ദേവദാസിന്റെ അനുസ്മരണവും സൗഹൃദ കൂട്ടായ്മയും സി.പി.എം കിളിമാനൂർ ഏരിയാ സെക്രെട്ടറി അഡ്വ.എസ്. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.കെ.എസ്.ടി.എ മുൻ ജനറൽ സെക്രട്ടറി എം.ഷാജഹാൻ,മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ജി.തുളസീധരൻ പിള്ള,സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം പി.വി.രാജേഷ്,കെ.എസ് .എസ്.പി യു ജില്ലാ സെക്രട്ടറി ജി.അജയൻ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.സി.എൻ.ദേവദാസിന് ഉചിതമായ സ്മാരകം നിർമ്മിക്കാൻ യോഗം തീരുമാനിച്ചു.കെ.വി.വേണഗോപാൽ സ്വാഗതവും എസ്.ശ്രീകുമാർ നന്ദിയും പറഞ്ഞു.