കുളത്തൂർ: കുളത്തൂർ കോലത്തുകര ശിവക്ഷേത്രത്തിലെ മഹാശിവരാത്രി മഹോത്സവവും കോലത്തുകര ലക്ഷദീപവും ഇന്ന് നടക്കും. വൈകിട്ട് 6.30 ന് മഹാദേവ ക്ഷേത്രത്തിന് മുന്നിൽ പ്രത്യകം സജ്ജീകരിച്ച ആട്ടവിളക്കിൽ വിശിഷ്ടവ്യക്തികളുടെയും ക്ഷേത്രഭാരവാഹികളുടെയും സാന്നിദ്ധ്യത്തിൽ ലക്ഷദീപം തെളിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം വി.കെ. പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. മേയർ കെ. ശ്രീകുമാർ അദ്ധ്യക്ഷത വഹിക്കും. ചെമ്പഴന്തി ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. കൗൺസിലർമാരായ ശിവദത്ത്, പ്രതിഭ ജയകുമാർ, സുനിചന്ദ്രൻ, മേടയിൽ വിക്രമൻ, കേരളകൗമുദി യൂണിറ്റ് ചീഫ് കെ. അജിത്കുമാർ, കോൺഗ്രസ് ജില്ലാ കമ്മറ്റി അംഗം ആർ. അജയകുമാർ, ക്ഷേത്ര സമാജം സെക്രട്ടറി എസ്. സതീഷ്ബാബു തുടങ്ങിയവർ പങ്കെടുക്കും. കോലത്തുകര ക്ഷേത്ര സമാജം പ്രസിഡന്റ് എൻ. തുളസീധരൻ സ്വാഗതവും വൈസ് പ്രസിഡന്റ് എസ്. സതികുമാർ നന്ദിയും പറയും.
കോലത്തുകരയിൽ ഇന്ന്
ശിവരാത്രി ദിവസമായ ഇന്ന് രാവിലെ 5.30ന് ഗുരുപൂജ, 6ന് ഉഷ പൂജ തുടർന്ന് അഖണ്ഡ നാമജപാരംഭം, 8ന് പന്തീരടിപൂജ, 8.30ന് രുദ്ര കലശപൂജ, 11ന് കലശം,എഴുന്നള്ളത്ത്,അഭിഷേകം,വൈകിട്ട് 6.30ന് ലക്ഷദീപം തെളിക്കൽ, 7ന് ഗുരുപൂജ,7.30ന് സമൂഹ സഹസ്രനാമാർച്ചന,8.30ന് പുഷ്‌പാഭിഷേകം,രാത്രി 10ന് കള്ളിക്കാട് സുവർണകുമാർ നടത്തുന്ന പ്രഭാഷണം,12.30 മുതൽ ഭക്തിഗാനമേള,22ന് വെളുപ്പിന് 5.10ന് ഇളനീർ അഭിഷേകം,6.20ന് അഖണ്ഡ നാമജപ സമാപ്തി.