തിരുവനന്തപുരം: പുളിമൂട് ശ്രീ കല്ലമ്മൻ ദുർഗാദേവി ക്ഷേത്രത്തിലെ വാർഷികോത്സവം 25 മുതൽ 28 വരെ നടക്കും. ഉത്സവത്തോടനുബന്ധിച്ച് ഇന്ന് രാത്രി 7.15ന് മേൽശാന്തി ചന്ദ്രശേഖരൻ പോറ്റി കാൽനാട്ടും. 25ന് രാവിലെ 9ന് ലക്ഷാർച്ചന നടക്കും. തുടർന്ന് കുങ്കുമാഭിഷേകവും പുഷ്‌പാഭിഷേകവും നടക്കും. വൈകിട്ട് 5നും 8.30നും ഭജന നടക്കും. 26ന് വൈകിട്ട് 5.30ന് ഐശ്വര്യ പൂജയും വിശേഷാൽ കുടുംബപൂജയും നടക്കും. രാവിലെ 8ന് ഭജന,​ 10ന് ഭക്തിഗാനസുധ. 27ന് രാവിലെ 10ന് പൊങ്കാല. 12ന് പൊങ്കാല നിവേദ്യം. സമാപന ദിവസമായ 28ന് ഉച്ചയ്ക്ക് 1.30ന് ഉച്ചക്കൊടയും ഉച്ചപൂജയും കുടുംബപൂജകളുടെ പ്രസാദ വിതരണവും നടക്കും. രാവിലെ 9നും 10നും ഭജന നടക്കും.