തിരുവനന്തപുരം: അമിതവേഗതയിലെത്തിയ പിക്കപ്പ്‌ വാനിടിച്ച് യുവാവ് മരിച്ചു. ആനയറ സ്വദേശി ആലി ആംബ്രോസാണ് (42 ) മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 4ന് വിമാനത്താവളത്തിന്റെ ആഭ്യന്തര ടെർമിനലിന് സമീപത്തായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വലിയതുറ പൊലീസ് കേസെടുത്തു.