പോത്തൻകോട് : പണിമൂല ദേവീക്ക് പതിനായിരങ്ങൾ ഇന്ന് ഭക്ത്യാദരവോടെ പൊങ്കാല അർപ്പിക്കും. രാവിലെ 10.30 ന് ക്ഷേത്ര മേൽശാന്തി കൊച്ചുമഠം കൃഷ്ണപ്രസാദ്‌ ശാന്തികൾ പണ്ടാരഅടുപ്പിൽ അഗ്നി പകരുന്നതോടെ പൊങ്കാലയ്ക്ക് തുടക്കമാകും ഉച്ചയ്ക്ക് 1.30ന് നിവേദ്യം അർപ്പിക്കൽ. പതിവ് പൂജകൾക്കു പുറമെ 7 ന് ലക്ഷാർച്ചന, 9 ന് പൊങ്കാല മഹോത്സവ സമ്മേളനം സി. ദിവാകരൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ആർ. ശിവൻകുട്ടി നായർ അദ്ധ്യക്ഷത വഹിക്കും. പാലോട് രവി,കോലിയക്കോട് കൃഷ്ണൻനായർ, പഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാലൻ നായർ, ജനപ്രതിനിധികളായ ജലീൽ, രാധാദേവി, എം. ബാലമുരളി, നസീമ,ഷീന മധു, ഹരികുമാർ, ഗിരിജാകുമാരി തുടങ്ങിയവർ സംസാരിക്കും. പണിമൂല ദേവസ്വം ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി കെ. വിജയകുമാർ സ്വാഗതവും ട്രഷറർ ആർ. മണികണ്ഠൻ നായർ നന്ദിയും പറയും. പൊങ്കാല പ്രമാണിച്ച് കെ.എസ്.ആർ.ടി സിയുടെ പ്രത്യേക ബസ് സർവീസുകൾ ഉണ്ടായിരിക്കും.