വർക്കല:ദേശീയ വിരവിമുക്ത ദിനത്തിന്റെ ഭാഗമായി വെട്ടൂർ ഗ്രാമപഞ്ചായത്തിൽ വിരഗുളിക വിതരണത്തിനുളള പരിശീലന പരിപാടി പൂർത്തിയായി. ആശാ വർക്കേഴ്സ്, അങ്കണവാടി വർക്കേഴ്സ്,സ്കൂൾ ടീചേഴ്സ് എന്നിവർക്ക് വെട്ടൂർ പി.എച്ച്.സിയിൽ നൽകിയ പരിശീലനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.അസിംഹുസൈൻ ഉദ്ഘാടനം ചെയ്തു.മെഡിക്കൽ ഓഫീസർ ഡോ.ഷാഹിദ,ഹെൽത്ത് ഇൻസ്പെക്ടർ അശോകൻ എന്നിവർ ക്ലാസുകൾ നയിച്ചു. ഒരു വയസിനും 19 വയസിനും ഇടയിൽ പ്രായമുളളവർക്ക് 25ന് മുമ്പ് ഗുളിക വിതരണം ചെയ്യും.