ശ്രീകാര്യം: ചെക്കാലമുക്കിന് സമീപം വികാസ് നഗറിൽ വീടിന് മുന്നിലെ ഔട്ട് ഹൗസിന് തീപിടിച്ച് ഉപകരണങ്ങൾ കത്തിനശിച്ചു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.വികാസ് നഗർ ഗണേശത്തിൽ അനിൽകുമാറിന്റെ വീടിനുമുന്നിലെ ഔട്ട് ഹൗസിനാണ് തീപിടിച്ചത്.വീട്ടിലെ വാച്ച്മാൻ ഈ ഔട്ട് ഹൗസിലാണ് തങ്ങുന്നത്. അപകടസമയം ഇവിടെ ആരും ഇല്ലാത്തതിനാൽ ആളപായം ഒഴിവായി. കെട്ടിടത്തിൽ നിന്ന് തീ പടരുന്നതു കണ്ട് ഓടി കൂടിയ നാട്ടുകൾ ശ്രീകാര്യം പൊലീസിലും ചാക്ക ഫയർ സ്റ്റേഷനിലും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ചാക്കയിൽ നിന്നെത്തിയ അഗ്നിശമന സേന ഏറെ പണിപ്പെട്ടാണ് തീ സമീപത്തെ കെട്ടിടങ്ങളിലേക്ക് പടരാതെ നിയന്ത്രണ വിധേയമാക്കിയത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.