തിരുവനന്തപുരം: എൻജിനിയറിംഗ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് www.cee.kerala.gov.in ലൂടെ 25 വരെ അപേക്ഷിക്കാം. നേറ്റിവിറ്റി, ജനനതീയതി തെളിയിക്കാനുള്ള രേഖകൾ അപേക്ഷയോടൊപ്പം നിർബന്ധമായും അപ്‌ലോഡ് ചെയ്യണം. മറ്റ് രേഖകൾ 29ന് വൈകിട്ട് 5നകം അപ്‌ലോഡ് ചെയ്യണം. ഇതിനായി സമയം നീട്ടിനൽകില്ല.
നീറ്റ് യു.ജി പരീക്ഷയ്ക്ക് അപേക്ഷിച്ചവരിൽ കേരളത്തിലെ സർക്കാർ, സ്വാശ്രയ കോളേജുകളിലെ മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ കീം വഴി ഓൺലൈൻ അപേക്ഷ നൽകണം. വില്ലേജ് ഓഫീസർമാർ വിദ്യാഭ്യാസ ആവശ്യത്തിനായി നൽകുന്ന നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റുകൾ മാത്രമേ സമർപ്പിക്കാവൂ. ജാതി, ഫീസ് ആനുകൂല്യങ്ങൾ ആവശ്യമായവർ അപേക്ഷയ്ക്കൊപ്പം അതിനുള്ള സർട്ടിഫിക്കറ്റുകളും അപ്ഡലോഡ് ചെയ്യണം. അപൂർണവും അവ്യക്തവും നിശ്ചിത മാതൃകയിൽ അല്ലാത്തതുമായ സർട്ടിഫിക്കറ്രുകൾ സംവരണത്തിനും ആനുകൂല്യങ്ങൾക്കും പരിഗണിക്കില്ല.
നിശ്ചിത തീയതിക്കു ശേഷം ഇ-മെയിലിലോ തപാലിലോ ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾ സ്വീകരിക്കില്ല. ഒരു കോഴ്സിനോ എല്ലാ കോഴ്സുകളിലേക്കുമോ പ്രവേശനത്തിന് ഒരു ഓൺലൈൻ അപേക്ഷ മാത്രമേ നൽകാവൂ. www.cee.kerala.gov.in ൽ പ്രോസ്പെക്ടസ് ലഭ്യമാണ്. ഹെൽപ്പ് ലൈൻ നമ്പർ- 0471- 2525300, സിറ്റിസൺസ് കാൾ സെന്റർ- 155300, 0471-2335523