ആറ്റിങ്ങൽ: ഗവ. ടൗൺ യു.പി.എസിന്റെ 210 മത് വാർഷികാഘോഷങ്ങൾ പൈതൃകം 2020 എന്ന പേരിൽ ഒരു വർഷം നീളുന്ന പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. ഇതിന്റെ ഉദ്ഘാടനം 24ന് രാവിലെ 10ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിർവഹിക്കും. അഡ്വ.ബി.സത്യൻ എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. ആഘോഷ പരിപാടികളുടെ ഭാഗമായി കൂടുതൽ വികസന പ്രവർത്തനങ്ങൾ സ്‌ക്കൂളിൽ നടത്തുമെന്ന് നഗരസഭാ ചെയർമാനും പൈതൃകം സ്വാഗതസംഘം അദ്ധ്യക്ഷനുമായ എം. പ്രദീപ് പത്രസമ്മേളനത്തിൽ ഉറപ്പുനൽകി. ഹെഡ്മാസ്റ്റർ വി. രാധാകൃഷ്ണൻ, പി.ടി.എ. പ്രസിഡന്റ് എം. ഇയാസ് എന്നിവർ പങ്കെടുത്തു.