kathi-nashicha-kada

കല്ലമ്പലം: മണമ്പൂർ പഞ്ചായത്തിലെ പെരുംകുളം മിഷൻ കോളനിയിൽ നാലു മുറി കട കത്തിനശിച്ചു. ഇന്നലെ ഉച്ചയ്ക്ക് 1.30നായിരുന്നു സംഭവം.ബഷീർ,മജീദ് എന്നിവരുടെ ഉടമസ്ഥതയിലുള്ള കടയിൽ ഓമന രാജൻ,വസന്ത,ഡേവിസ് എന്നിവരാണ് കച്ചവടം നടത്തിയിരുന്നത്. ‍കടപൂർണമായും നശിച്ചു.ഏകദേശം 25 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി.ആളപായം ഇല്ല.ഫയർ ഫോഴ്‌സ് എത്തി തീയണച്ചു. കടക്കാവൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.