കിളിമാനൂർ: നഗരൂർ പഞ്ചായത്തിലെ കീഴ്പേരൂരിൽ തെരുവ് നായ ശല്യം രൂക്ഷമായി. ബുധനാഴ്ച പകലും രാത്രിയിലുമായി സ്ത്രീകളടക്കം നിരവധിപേരെ പേപ്പട്ടി കടിച്ചു. കീഴ്പേരൂർ സ്വദേശികളായ തുളസീധരൻ നായർ,ഭാസ്ക്കരക്കുറുപ്പ്,ജയൻ,ശ്യാമള,സരള എന്നിവർക്കാണ് കടിയേറ്റത്. വൈകിട്ട് ആറു മണിക്ക് ശേഷമാണ് മിക്കവർക്കും കടിയേറ്റത്.പ്രദേശത്ത് നിരവധി വളർത്തു മൃഗങ്ങൾക്കും കടിയേറ്റതായി സംശയിക്കുന്നു. മുറിവേറ്റവർ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി.