fff

നെയ്യാറ്റിൻകര: കേരള സംസ്ഥാന ചെറുകിടതോട്ടം തൊഴിലാളി യൂണിയൻ (എച്ച്.എം.എസ്.) ജില്ലാ സമ്മേളനം നടന്നു. ജനതാദൾ (എസ്) സംസ്ഥാന പ്രസിഡന്റ് സി.കെ. നാണു എം.എൽ.എ ഉദ്ഘാടനം ചെയ്തു.
റബ്ബർ ഉത്പാദന രംഗം തകർച്ചയിലാണെന്നും അതുകൊണ്ട് താങ്ങുവില ഏർപ്പെടുത്തണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. റബ്ബർ മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ ലാഭത്തിൽ ഒരു വിഹിതം കർഷകർക്കും തൊഴിലാളികൾക്കും നൽകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. യൂണിയൻ സംസ്ഥാന പ്രസിഡന്റ് പാലോട് സന്തോഷ് അദ്ധ്യക്ഷനായിരുന്നു.
കെ.സി.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി പെരുമ്പഴുതൂർ വിജയകുമാറിനെ കെ. ആൻസലൻ എം.എൽ.എ. ആദരിച്ചു.

എച്ച്.എം.എസ് ജില്ലാ പ്രസിഡന്റ് എസ്. മനോഹരൻ ക്ഷേമനിധി കാർഡുകൾ വിതരണം ചെയ്തു. നഗരസഭാദ്ധ്യക്ഷ ഡബ്ല്യു.ആർ. ഹീബ, വൈസ് ചെയർമാൻ കെ.കെ. ഷിബു, അയിത്തിൽ അപ്പുക്കുട്ടൻ, കൊടങ്ങാവിള വിജയകുമാർ എന്നിവർ സംസാരിച്ചു.
ആശുപത്രി ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രകടനം യൂണിയൻ ജില്ലാ പ്രസിഡന്റ് മാമ്പഴക്കര രാജശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. ടി.പി. പ്രേംകുമാർ, ആർ. എസ്. പ്രഭാത്, എൻ. കെ. സേതുരാജൻ നായർ, ജി.കെ. സ്റ്റെൽട്ടർ, എൻ. വിജയൻ, രതീഷ് ജി. പാപ്പനംകോട്, കോളിയൂർ സുരേഷ് തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.