മുടപുരം: കൈലാത്തുകോണം ശ്രീ മാടൻനട ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷം നാളെ നടക്കും. രാവിലെ 5ന് മഹാഗണപതിഹോമം,7 മുതൽ അന്ത്യയാമം വരെ അഖണ്ഡ നാമയജ്‌ഞം,ശിവപുരാണ പാരായണം,7 മുതൽ സമൂഹ മൃത്യുഞ്ജയ ഹോമം, 8.30 മുതൽ 1008 കുടം ധാര,നെയ്യഭിഷേകം,108 ഇളനീർ ധാര, അഷ്ടാഭിഷേകം, വൈകിട്ട് 6 .30 മുതൽ പ്രത്യേക വിളക്ക്. നാല് യാമങ്ങളിലും വൈകിട്ട് 6 .44 ,രാത്രി 9 .44 ,രാത്രി 12 .44 ,വെളുപ്പിന് 3 .44 യാഗപൂജ.ശിവരാത്രി ദിവസം സന്ധ്യസമയം തൃക്കൊടിമര ചുവട്ടിൽ ഭക്തിരസപ്രധാനമായ നൃത്തസംഗീത പരിപാടികൾ നടത്താൻ അവസരം ലഭിക്കുന്നതാണ്. അന്നേദിവസം രാത്രി വ്രതാനുഷ്ടാനത്തോടെ ഉറക്കമൊഴിഞ്ഞ് പ്രാർത്ഥിക്കുന്നതിന് ക്ഷേത്രത്തിൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രാർഥനയ്ക്കും പുരാണ പാരായണത്തിനും മുടപുരം സത്സംഗസമിതിയിലെ ആചാര്യന്മാർ നേതൃത്വം നൽകും.