വെഞ്ഞാറമൂട്: പുല്ലമ്പാറയിൽ മൂന്ന് പേർക്ക് കടന്നൽ കുത്തേറ്റു.മൂഴി വള്ളിക്കട മുക്കിൽ രവീന്ദ്രൻ നായർ(56),മുരളി ഭവനിൽ സുനിൽ കുമാർ (46),ശ്യാമള(57) എന്നിവർക്കാണ് കടന്നലിന്റെ കുത്തേറ്റത്.കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം.വള്ളിക്കട മുക്കിൽ നിൽക്കുകയാാിരുന്ന ഇവരെ സമീപത്തെ മരത്തിൽ നിന്ന് പറന്നെത്തിയ കടന്നലുകൾ കൂട്ടത്തോടെ അക്രമിക്കുകയായിരുന്നു. ശ്യാമളയെ കന്യാകുളങ്ങര സാമൂഹ്യാരോഗ്യ കേന്ദ്രത്തിലും മറ്റുള്ളവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.