നെയ്യാറ്റിൻകര : നവോത്ഥാന നായകർ മാനവിക
പുരോഗതിയ്ക്കായി നടത്തിയ പോരാട്ടങ്ങളിൽ നിന്ന് ഉയർന്നുവന്ന, ജനാധിപത്യവും
മതേതരത്വവും സംരക്ഷിക്കുവാൻ എല്ലാ വിഭാഗം ജനങ്ങളും മുന്നോട്ടുവരണമെന്ന്
ജനതാദൾ(എസ്) ദേശീയ ജനറൽ സെക്രട്ടറി ഡോ.എ.നീലലോഹിതദാസ് ആഹ്വാനം ചെയ്തു.
ജനതാദൾ (എസ്) തിരുപുറം പഞ്ചായത്ത് സമ്മേളനം ഉദ്ഘാടനം
ചെയ്യുകയായിരുന്നു അദ്ദേഹം.
പഞ്ചായത്തുകമ്മിറ്റി പ്രസിഡന്റ് തിരുപുറം വിൻസെന്റ്
അദ്ധ്യക്ഷത വഹിച്ചു. പാർട്ടി സംസ്ഥാന സെക്രട്ടറി തകിടി കൃഷ്ണൻനായർ,
വി.സുധാകരൻ, നെല്ലിമൂട് പ്രഭാകരൻ, കൂട്ടപ്പന രാജേഷ്, ഡി.അനിത, അഡ്വ.കുളത്തൂർ
വിൻസെന്റ്, റ്റി.സദാനന്ദൻ, തിരുപുറം മോഹൻകുമാർ, കാരോട് സുരേഷ്,
എം.കെ.റിജോഷ്, ജെ.ജയകുമാർ എന്നിവർ സംസാരിച്ചു. യോഗത്തിന് മുൻപ്
പുത്തൻകട ജംഗ്ഷനിൽ നിന്ന് പഴയകടയിലേക്ക് പ്രകടനം
നടത്തി. മുള്ളുവിള സൈമൺ, എസ്.ചാറ്റ്ഫീൽഡ്, സി.അനിൽകുമാർ,
സി.ചെല്ലക്കുട്ടൻ, പുത്തൻകട രാജൻ, ആർ.തോമസ്, ഡി.എസ്.ഫ്രാങ്ക്‌ളിൻ,
പി.സൈമൺ, സി.ലിപിൻ, എൻ.ശാന്തകുമാരി, റ്റി.തിലകം തുടങ്ങിയവർ പ്രകടനത്തിന്
നേതൃത്വം നൽകി. യോഗത്തിൽ കർഷകരേയും മുതിർന്നനേതാക്കളെയും ആദരിച്ചു.
തുടർന്ന് പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ
സെക്രട്ടറി കൊല്ലങ്കോട് രവീന്ദ്രൻനായർ ഉദ്ഘാടനം ചെയ്തു.