vm-vava

തിരുവനന്തപുരം: മെഡികോളേജ് ആശുപത്രിയിൽ പാമ്പ് കടിയേറ്റ് ചികിത്സയിൽ കഴിയുന്ന വാവ സുരേഷിനെ കേന്ദ്ര മന്ത്രി വി.മുരളീധരൻ സന്ദർശിച്ചു. ഇന്നലെ വൈകിട്ട് നാലരയോടെയാണ് മുരളീധരൻ ആശുപത്രിയിലെത്തിയത്.

സുരേഷിന്റെ സുഖ വിവരങ്ങൾ ചോദിച്ചറിഞ്ഞ കേന്ദ്ര സഹമന്ത്രി അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർമാരോടും വിവരങ്ങൾ ആരാഞ്ഞു. ആവശ്യമെങ്കിൽ സുരേഷിന് ന്യൂഡൽഹി എയിംസിൽ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാമെന്നും വി. മുരളീധരൻ അറിയിച്ചു.