എസ്. സന്ധ്യ
കഴക്കൂട്ടം : കുമിഴിക്കര എ.ആർ. ഹൗസിൽ ബിനുവിന്റെ ഭാര്യ എസ്. സന്ധ്യ (35) നിര്യാതയായി. ഭർത്താവ്: എ. ബിനു. മകൻ : അഭിനവ് ബി.എസ്. അച്ഛൻ : തങ്കപ്പൻ (മണിയൻ), മാതാവ് : ശ്രീലത. സഹോദരൻ : സന്ദീപ്.
പി. ഓമന
ബാലരാമപുരം : തലയൽ പുത്രവിള വീട്ടിൽ സി. സുന്ദരൻ (72, റിട്ട. അദ്ധ്യാപകൻ, ദേവി വിലാസം, എൽ.പി.എസ്, തലയൽ) നിര്യാതനായി. മക്കൾ: ഒ.എസ്. ബിജു (ബിസിനസ്), ഒ.എസ്. അജു (ഐ.ടി.ഡി.സി. കോവളം), ഒ.എസ്. സൈജു (ഗ്രാമവികസന വകുപ്പ് കമ്മിഷണറേറ്റ്, സ്വരാജ് ഭവൻ, തിരുവനന്തപുരം). മരുമക്കൾ : വത്സല ബിജു, ഷീബ അജു (പോളിയോ ഹോം, എൽ.എം.എസ് തിരുവനന്തപുരം), സുമം സൈജു. മരണാനന്തര പ്രാർത്ഥന : തിങ്കളാഴ്ച രാവിലെ 8 ന്.
ജെ. രാജമ്മ
വെങ്ങാനൂർ : ടി.സി. 59/1542 മണിമേലെ വീട്ടിൽ ജെ. രാജമ്മ (73) നിര്യാതയായി. ഭർത്താവ് : പരേതനായ അപ്പു പണിക്കർ. മക്കൾ : ശ്രീലേഖ, കുമാരി അനിത, ദീപ. മരുമക്കൾ: രാജു, സുജാതൻ, വിജയൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.