വർക്കല: വർക്കല റോട്ടറി ക്ലബും ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയും സംയുക്തമായി ഫെബ്രുവരി 23 രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 മണി വരെ ക്ലബ് ഹാളിൽ വച്ച് സൗജന്യ മെഗാമെഡിക്കൽ ക്യാമ്പ് നടത്തും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ ഉദ്ഘാടനം ചെയ്യും. ഓർത്തോപീഡിക്, ഓഫ്ത്തൽമോളജി, ജനറൽ മെഡിസിൻ, സ്പോർട്സ് മെഡിസിൻ തുടങ്ങിയ വിഭാഗങ്ങളിൽ വിദഗ്ദ്ധ ഡോക്ടർമാർ രോഗികളെ പരിശോധിക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ആയിരം രൂപ മൂല്യമുള്ള ഹെൽത്ത് കാർഡ് സൗജന്യമായി നൽകും. ഫോൺ: 9446105055, 9567470200, 6282422250.