നെയ്യാറിൻകര: ജീവിത ശൈലീ രോഗം കാരണം കേരളം ഇന്ത്യയുടെ പ്രമേഹ തലസ്ഥാനമായി മാറിയിരിക്കുന്നുവെന്ന് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. ഗവ.ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ ആഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പുതുതായി പ്രവർത്തനസജ്ജമാക്കിയ ഡയാലിസിസ് സെന്ററിന്റെയും ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ മന്ദിരത്തിന്റെയും പ്രവർത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കെ.ആൻസലൻ എം.എൽ.എ സ്വാഗതം ആശംസിച്ചു. സി.കെ.ഹരീന്ദ്രൻ എം.എൽ.എ,സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു,ജില്ലാ പഞ്ചായത്തംഗം എസ്.കെ. ബെൻഡാർവിൻ,നഗരസഭ ചെയർപേഴ്സൺ ഡബ്ലിയു.ആർ.ഹീബ,സ്വാഗത സംഘം ചെയർമാൻ വി.കേശവൻകുട്ടി തുടങ്ങിയവർ സംസാരിച്ചു.