kerala-uni
UNIVERSITY OF KERALA

പരീക്ഷാഫീസ്

1998 അഡ്മിഷന് മുൻപുളള ഓൾഡ് സ്‌കീം എൽ എൽ.ബി ത്രിവത്സരം (ആന്വൽ സ്‌കീം) മേഴ്സിചാൻസ് ഒന്ന്, രണ്ട്, മൂന്ന് വർഷ ഏപ്രിൽ 2020 പരീക്ഷകൾക്ക് പിഴകൂടാതെ 25 വരെയും 150 രൂപ പിഴയോടെ 28 വരെയും 400 രൂപ പിഴയോടെ മാർച്ച് 2 വരെയും അപേക്ഷിക്കാം. ഓരോ പരീക്ഷയ്ക്കും പ്രത്യേകം അപേക്ഷകൾ (മേഴ്സി ചാൻസ് ഫീസ് ഉൾപ്പെടെ) സമർപ്പിക്കണം.

1998 അഡ്മിഷന് മുൻപുളള ഓൾഡ് സ്‌കീം പഞ്ചവൽസര എൽ എൽ.ബി (ആന്വൽ സ്‌കീം) മേഴ്സിചാൻസ് മൂന്ന്, നാല്, അഞ്ച് വർഷ പരീക്ഷകൾക്ക് പിഴകൂടാതെ 25 വരെയും 150 രൂപ പിഴയോടെ 28 വരെയും 400 രൂപ പിഴയോടെ മാർച്ച് 2 വരെയും അപേക്ഷിക്കാം. ഓരോ പരീക്ഷയ്ക്കും പ്രത്യേകം അപേക്ഷകൾ (മേഴ്സി ചാൻസ് ഫീസ് ഉൾപ്പെടെ) സമർപ്പിക്കണം.


പരീക്ഷാഫലം

നാലാം സെമസ്റ്റർ ബി.എ എഫ്.ഡി.പി - സി.ബി.സി.എസ്.എസ് (റഗുലർ 2017 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ് 2016 അഡ്മിഷൻ, സപ്ലിമെന്ററി 2015, 2014, 2013 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായി മാർച്ച് 2 വരെ അപേക്ഷിക്കാം.


കമ്മ്യൂണിക്കേറ്റീവ് അറബിക്

കമ്മ്യൂണിക്കേറ്റീവ് അറബിക് ഡിപ്ലോമ കോഴ്സിന്റെ ക്ലാസുകൾ 22 ന് ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിക്കും. രജിസ്റ്റർ ചെയ്തിട്ടുളള വിദ്യാർത്ഥികൾ കാര്യവട്ടത്തുളള അറബിക് വിഭാഗത്തിൽ എത്തണം.