തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയെ തകർക്കുന്ന കുപ്രചാരണങ്ങളും പ്രതിഷേധങ്ങളും തിരിച്ചറിയണമെന്നാവശ്യപ്പെട്ട് ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) സെക്രട്ടേറിയറ്റിന് മുന്നിൽ ഭാഗ്യക്കുറി സംരക്ഷണ സദസ് സംഘടിപ്പിച്ചു. ലോട്ടറി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.ആർ.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. പി. രാജേന്ദ്രകുമാർ അദ്ധ്യക്ഷനായി.ബാബു,അജ്മൽഖാൻ, രാധാകൃഷ്ണൻ,ശ്രീരാജ്,ലാൽ തുടങ്ങിയവർ സംസാരിച്ചു.