വർക്കല: ഇലകമൺ ഗ്രാമപഞ്ചായത്തിലെ ചാവർകോട് മേടയിൽ പ്രദേശത്തെ സ്വകാര്യ വസ്തുവിൽ തീ പിടിത്തം. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. മൂന്ന് ഏക്കറോളം വരുന്ന കാടുപിടിച്ചുകിടന്ന വസ്തുവിലാണ് തീപിടിത്തം ഉണ്ടായത്. വർക്കല ഫയർസ്റ്റേഷൻ ഓഫീസർ വിനോദ് കുമാറിന്റെ നേതൃത്വത്തിലുളള സംഘവും പ്രദേശവാസികളും ഏറെ ശ്രമപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്.