കല്ലമ്പലം: ആറ്റുകാൽ പൊങ്കാലയിൽ പങ്കെടുക്കുന്ന ഭക്തർക്ക്‌ കല്ലമ്പലം ജംഗ്ഷനിൽ നിന്ന് സൗജന്യ ബസ് സൗകര്യം ഉണ്ടായിരിക്കും. പൊങ്കാല ദിവസമായ മാർച്ച് 9ന് പുലർച്ചെ നാലു മണിക്കാണ് ബസുകൾ പുറപ്പെടുന്നത്. കല്ലമ്പലം നിഷാ ടെക്സ്റ്റൈൽസ് ഉടമ കെ.നകുലനാണ് സൗജന്യ യാത്രാ സൗകര്യം ഒരുക്കിയിരിക്കുന്നത്. മുൻകൂർ ബുക്ക് ചെയ്യുന്ന 200 പേർക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. ഫോൺ: 9495717204