തിരുവനന്തപുരം: കരമന നെടുങ്കാട് പള്ളിത്താനം മണ്ണടി ശ്രീഭഗവതി മഹാദേവർ ക്ഷേത്രത്തിൽ മഹാ ശിവരാത്രിയോടനുബന്ധിച്ച് വിവിധ പരിപാടികൾ നടക്കും. ക്ഷേത്രം തന്ത്രിയുടെ നേതൃത്വത്തിൽ മഹാഗണപതിഹോമം,മഹാ മൃത്യുഞ്ജയ ഹോമം,ഘൃതധാര,108 കുടം അഭിഷേകം,കളഭാഭിഷേകം,അഷ്ടാഭിഷേകം, ഭസ്മാഭിഷേകം, ഭദ്രകാളിദേവിക്ക് വിശേഷാൽ പൂജ എന്നിവ നടക്കും.ഉച്ചയ്ക്കും രാത്രിയും ഭക്തർക്കായി അന്നദാനവുമുണ്ടാകും. ഇന്നലെ ആരംഭിച്ച അഖണ്ഡ നാമ യജ്ഞം നാളെ രാവിലെ അവസാനിക്കുമെന്ന് ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ പി.അജികുമാർ അറിയിച്ചു.