chenkal-temple

പാറശാല: ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിൽ നടന്ന മതസൗഹാർദ്ദ സമ്മേളനം മന്ത്രി എം.എം.മണി ഉദ്‌ഘാടനം ചെയ്തു. എം.വിൻസെന്റ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നെയ്യാറ്റിൻകര നഗരസഭ ചെയർപേഴ്‌സൺ ഡബ്ളിയു.ആർ.ഹീബ മുഖ്യാതിഥിയായി. ലത്തീൻ രൂപത വികാരി ജനറൽ ജി.ക്രിസ്തുദാസ്,മുസ്ലിം പണ്ഡിതസഭ കോ-ഓർഡിനേറ്റർ പാച്ചല്ലൂർ അബ്ദുൾസലിം മൗലവി,ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി,ഫാ.പ്രേംജിത് കുമാർ ക്ഷേത്ര ട്രസ്റ്റ് രക്ഷാധികാരി തുളസീദാസൻ നായർ,മഞ്ചത്തല സുരേഷ്, അഡ്വ.നെയ്യാറ്റിൻകര ജയചന്ദ്രൻ നായർ,തിരുപുറം പി.രാമചന്ദ്രൻ നായർ എന്നിവർ സംസാരിച്ചു. ക്ഷേത്ര ഉപദേശി ഭാരവാഹികളായ വി.കെ.ഹരികുമാർ സ്വാഗതവും കെ.പി.മോഹനൻ നന്ദിയും പറഞ്ഞു.