marry

വെഞ്ഞാറമൂട്: മാണിക്കോട് മഹാദേവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി നടന്ന സമൂഹവിവാഹത്തിൽ 3 നിർദ്ധനയുവതികൾ സുമംഗലികളായി. കഴിഞ്ഞ ദിവസം രാവിലെ 11 നും 11.45 നും മദ്ധ്യേയുള്ള മുഹൂർത്തത്തിലായിരുന്നു വിവാഹം. പെൺകുട്ടികൾക്ക് രണ്ടു പവൻ സ്വർണം, വിവാഹ വസ്ത്രം, ഹാരങ്ങൾ, വിവാഹ രജിസ്‌ട്രേഷൻ ഫീസ് എന്നിവ ക്ഷേത്രോപദേശക സമിതിയാണ് നൽകുന്നത്. അയിലം കാട്ടുചന്ത ഏറവിള വീട്ടിൽ പ്രദീപ് - കമലമ്മ ദമ്പതികളുടെ മകൾ പ്രിയങ്കയെ നെല്ലനാട് മണ്ഡപകുന്ന് അനിൽ ഭവനിൽ രാജു - വത്സല ദമ്പതികളുടെ മകൻ അനിൽരാജും, പഴയകുന്നുമേൽ നാരകത്തുംവിള വീട്ടിൽ രാജു -സുശീല ദമ്പതികളുടെ മകൾ നിത്യരാജിനെ കൊല്ലം, വാക്കനാട് അശ്വതി ഭവനിൽ അശോകൻ - സുഭദ്ര ദമ്പതികളുടെ മകൻ അരുണും, വെള്ളുമണ്ണടി പുലയരുകുന്ന് തടത്തരികത്ത് വീട്ടിൽ ചെല്ലപ്പൻ - പിങ്കി ദമ്പതികളുടെ മകൾ അംബിയെ കൊല്ലം പൂതക്കുളം പാലോട്ടുക്കാവ് വയലിൽ വീട്ടിൽ ലക്ഷ്മണൻ - ഭാരതി ദമ്പതികളുടെ മകൻ സജിവും താലി ചാർത്തി. സമൂഹവിവാഹത്തോടനുബന്ധിച്ചു നടന്ന സാംസ്‌കാരിക സമ്മേളനം അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. ഡി.കെ. മുരളി എം.എൽ.എ അദ്ധ്യക്ഷനായി. മാണിക്കോട് ക്ഷേത്രോപദേശക സമിതി ഏർപ്പെടുത്തിയ കലാശ്രേഷ്ഠാ പുരസ്‌കാരം കാനായി കുഞ്ഞിരാമനും കർമ്മ ശ്രേഷ്ഠ പുരസ്‌കാരം വി.കെ. പ്രശാന്ത് എം.എൽ.എക്കും എം.പി സമ്മാനിച്ചു. ഡി.ജി.പി ലോക് നാഥ് ബെഹ്‌റ മുഖ്യാതിഥിയായി. സമൂഹവിവാഹം ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ ഉദ്ഘാടനം ചെയ്തു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട്.എൻ കൃഷ്ണൻനായർ, നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റ് സുജിത് എസ്.കുറുപ്പ്, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം, സി.പി.എം ഏര്യാ സെക്രട്ടറി കെ. മീരാൻ, ജില്ലാ പഞ്ചായത്തംഗം വൈ.വി. ശോഭകുമാർ, പി. വാമദേവൻപിള്ള, സെന്റ് ജോൺസ് മെഡിക്കൽ വില്ലേജ് ഡയറക്ടർ ഫാ. ജോസ് കിഴക്കേടത്ത്, വെഞ്ഞാറമൂട് ജമാഅത്ത് ചീഫ് ഇമാം കുന്നിക്കോട് നാസറുദ്ദീൻ മന്നാനി, ജെ.ആർ. പത്മകുമാർ, ഡോ. കെ.കെ. മനോജൻ, നടൻ നോബി, കവി വിഭു പിരപ്പൻകോട്, ഷിബുനാരായണൻ, കെ. ഷീലാകുമാരി, ബിനു എസ്.നായർ, ബാബു കെ. സിതാര, വയ്യേറ്റ് ബി. പ്രദീപ്, വയ്യേറ്റ് അനിൽ, എം.വി. സോമൻ, അജയകുമാർ, എം. മണിയൻപിള്ള എന്നിവർ സംസാരിച്ചു സമൂഹ വിവാഹത്തോടനുബന്ധിച്ചു നടത്തിയ മാണിക്കോട് സദ്യയിൽ അര ലക്ഷത്തോളം പേർ പങ്കെടുത്തു. 18 വർഷമായി നടക്കുന്ന സമൂഹ വിവാഹത്തിൽ ഇതുവരെ 180 യുവതികൾ വിവാഹജീവിതത്തിലേക്കു കടന്നു.