santhinekethan

മലയിൻകീഴ്: കുന്നുംപുറം ശാന്തിനികേതൻ സ്കൂളിലെ 11-ാം ക്ലാസ് വിദ്യാ‌ർത്ഥി വാസുദേവ് സ്റ്റിക്സ്റ്റാർ ബോംബ് നിർമ്മിച്ച് ഗിന്നസ് റെക്കോഡിൽ ഇടം നേടി. 10.30 സെക്കന്റിലാണ് ഐസ്ക്രീം സ്റ്റിക് ചേർത്ത് നക്ഷത്രാകൃതിയിൽ ഒരുക്കി അഞ്ച് മീറ്റർ ദൂരത്തിലുള്ള ചുവരിൽ എറിഞ്ഞ് പൊട്ടിക്കുന്ന സ്റ്റിക്സ്റ്റാർ ബോംബ് നിർമ്മിച്ച് ഗിന്നസ് റെക്കോഡ് സ്ഥാപിച്ചത്. സ്കൂൾ അസംബ്ലിയിൽ പ്രിൻസിപ്പാൾ ഡോ.എ. നിർമ്മല വാസുദേവിനെ ആദരിച്ചു.