തിരുവനന്തപുരം: സംസ്ഥാന ബഡ്ജറ്റിൽ തലസ്ഥാനജില്ലയോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ നയിക്കുന്ന പ്രതിഷേധ ജ്വാല ജില്ലാപദയാത്ര ഇന്നലെ വിഴിഞ്ഞത്തെത്തി. നാല് വർഷം കൊണ്ട് അഞ്ച് കിലോമീറ്റർ റോഡിന്റെ പണി പൂർത്തിയാക്കാൻ കഴിയാത്ത ഗതികെട്ട സർക്കാർ തിരുവനന്തപുരത്തോട് കാട്ടുന്ന ചിറ്റമ്മനയം പ്രതിഷേധാർഹമാണെന്ന് കാഞ്ഞിരംകുളത്തെ സ്വീകരണ പരിപാടിയിൽ എം.വിൻസന്റ് എം.എൽ.എ പറഞ്ഞു.അയിര സുരേന്ദ്രൻ,കോളിയൂർ ദിവാകരൻ നായർ,ആർ.വത്സലൻ,സാംദേവ് ലെനിൻ,ഷിനു,അഡ്വ.അഭിലാഷ്,ആഗ്നസ് റാണി,സുബോധൻ,കാഞ്ഞിരംകുളം ശിവകുമാർ,മുജീബ് കോവളം തുടങ്ങിയവർ സംസാരിച്ചു.ഉച്ചയ്ക്കുശേഷം കുടപ്പനമൂട്ടിൽ നിന്ന് ആരംഭിച്ച പദയാത്ര തമ്പാനൂർ രവി ഉദ്ഘാടനം ചെയ്തു.യാത്രയുടെ സമാപനം സമ്മേളനം പനച്ചമൂട്ടിൽ എം.എം. ഹസൻ ഉദ്ഘാടനം ചെയ്തു. മൂന്നാം ദിവസമായ ഇന്ന് രാവിലെ പ്ലാമൂട്ടുകടയിൽ നിന്നാരംഭിക്കുന്ന പദയാത്ര ആർ.സെൽവരാജ് ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം വഴിമുക്കിൽ ഉമ്മൻചാണ്ടി നിർവഹിക്കും.
ഫോട്ടോ: തലസ്ഥാന ജില്ലയോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ നയിക്കുന്ന പ്രതിഷേധജ്വാല ജില്ലാ പദയാത്രയിൽ വിൻസന്റ് എം.എൽ.എയുടെ നേതൃത്വത്തിൽ കാഞ്ഞിരംകുളത്ത് നൽകിയ സ്വീകരണപരിപാടി