തിരുവനന്തപുരം : ​ മികച്ച ജില്ലാപഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ട തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന് പുരസ്‌കാരം ഏറ്റുവാങ്ങി. വയനാട്ടിൽ നടന്ന സംസ്ഥാന പഞ്ചായത്ത് ദിനഘോഷത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു, സെക്രട്ടറി വി.സുഭാഷ് ഭരണ സമിതി അംഗങ്ങൾ എന്നിവർ ചേർന്ന് മന്ത്രി എ.സി മൊയ്തീനിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. തുടർച്ചയായി രണ്ടാം തവണയാണ് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പുരസ്‌കാരത്തിന് അർഹമാകുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ മികച്ച ജനപ്രതിനിധിക്കുള്ള സംസ്ഥാന സർക്കാരിന്റെ പ്രതിഭാ പുരസ്‌കാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ വി.കെ.മധുവിന് ലഭിച്ചിരുന്നു. രാജ്യത്തെ മികച്ച പഞ്ചായത്തിനുള്ള 2017- ​18 ലെ ദീൻ ദയാൽ പുരസ്‌കാരത്തിനും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അർഹരായിരുന്നു.